പൊൻകുന്നം : ട്രാൻ. ബസിൽ യുവതിയോട് മോശമായി പെരുമാറിയ പെരുവന്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൂട്ടിക്കൽ തത്തൻപാറ വീട്ടിൽ അജാസ്മോൻ (35) അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് പൊൻകുന്നത്ത് നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ വച്ചായിരുന്നു സംഭവം. യുവതി കുട്ടിക്ക് പാൽകൊടുക്കുന്നതിടെ പിൻസീറ്റിലിരുന്ന ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
യുവതി അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെത്തും മുൻപ് ഭർത്താവ് ബസിൽ കയറി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. കാഞ്ഞിരപ്പള്ളിയിൽ ബസ് എത്തിയപ്പോൾ പൊലീസ് എത്തി അജാസ്മോനെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് പൊൻകുന്നം പരിധിയിലായതിനാൽ പൊൻകുന്നം പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |