തിരുവനന്തപുരം: സംഘടനാകാര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാനായി സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. ചികിത്സയിലുള്ള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധി ചോദിച്ച സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല ആർക്കു നൽകണമെന്ന കാര്യം യോഗം പരിഗണിക്കും.
സാധാരണ സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാരാണ് സംഘടനാ കാര്യങ്ങൾ നോക്കുന്നത്. ഇ.ചന്ദ്രശേഖരനും പി.പി.സുനീറുമാണ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാർ. ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപനമടക്കമുള്ള കാര്യങ്ങൾ നിർവഹിക്കേണ്ടതിനാൽ ദേശീയ എക്സിക്യുട്ടീവ് അംഗമായ ബിനോയ് വിശ്വത്തെയും പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |