SignIn
Kerala Kaumudi Online
Saturday, 27 July 2024 8.51 AM IST

എല്ലാ പച്ചക്കറിക്കടകളിലും കാണുന്ന ഈ കുഞ്ഞൻ കിഴങ്ങ് ലോകത്തിലെ ഏറ്റവും നല്ല നാച്ചുറൽ വയാഗ്രയാണെന്ന സത്യം നിങ്ങൾക്ക് അറിയുമാേ?

vegetable-market

ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് ലൈംഗിക സംതൃപ്തിക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. എന്നാൽ ഇന്ന് കൂടുതൽ ആൾക്കാർ നേരിടുന്നതും ലൈംഗിക പ്രശ്നങ്ങളാണ്. ഉദ്ദാരണക്കുറവ്, വന്ധ്യത തുടങ്ങിയവ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായി മാറിയിരിക്കുന്നു.

ലൈംഗിക ആസ്വാദനം വർദ്ധിപ്പിക്കുന്നതിന് വിപണിയിൽ മരുന്നുകൾ ഏറെയുള്ളതിനാെപ്പം പ്രകൃദത്തമായി പരിഹാരം നിരവധിയുണ്ട്. അവ സ്വീകരിക്കുന്നതാണ് ആരോഗ്യത്തിനും നന്ന്. ഇതിൽ ഏറ്റവും മികച്ചതാണ് ഇഞ്ചി. പതിവായി ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും മികച്ച ലൈംഗിക സംതൃപ്തി ലഭിക്കുമെന്നും കാലങ്ങളായി തുടരുന്ന പല ബുദ്ധിമുട്ടുകളും എന്നെന്നേക്കുമായി ഇല്ലാതാകുമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അടുത്തിടെ ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇഞ്ചിക്ക് കഴിയും. ഇതാണ് ബോണസ് പാേയിന്റും.

പഠനത്തിൽ പങ്കെടുത്ത ചൈനക്കാരിൽ ഇഞ്ചികഴിക്കുന്നവരുടെ ലൈംഗിക ശേഷി കൂടുതലും ചടുലവുമായിരുന്നു. ഒരുദിവസം ഒന്നിൽക്കൂടുതൽ തവണ ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇണയെ പൂർണമായും തൃപ്തിപ്പെടുത്താനും ഇവരിൽ ഭൂരിപക്ഷത്തിനും കഴിയുന്നുണ്ട്. ചൈനക്കാരുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ഇഞ്ചി. 'ഇഞ്ചിക്ക് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ചെലവുകുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഒരു ചികിത്സയാണ് ഇത്' പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. പെക്ക സാന്റില പറയുന്നു.ലൈംഗിക ശേഷി കൂട്ടും എന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിനും ഇഞ്ചി മികച്ചതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, GINGER CAT, SPICES, SEX LIFE, STUDY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.