SignIn
Kerala Kaumudi Online
Monday, 22 July 2024 8.49 PM IST

ശരീര ഭാരം കുറയ്ക്കുന്നതടക്കം നിരവധി ഗുണങ്ങൾ, എന്നാൽ എല്ലാവർക്കും സുരക്ഷിതമല്ല; എന്താണ് രഞ്ജിനി പറഞ്ഞ വാട്ടർ ഫാസ്റ്റിംഗ്?

renjini

കഴിഞ്ഞ ദിവസം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ കഴിഞ്ഞ കുറച്ചുനാളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വാട്ടർ ഫാസ്റ്റിംഗിൽ ആയിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്.

രണ്ടാഴ്ചയായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഇത്രയും നാൾ കഴിക്കാതിരുന്നിട്ട് പെട്ടെന്ന് വായിലേക്ക് ആഹാരമെത്തുമ്പോഴുള്ള അനുഭവവും താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ എന്താണ് വാട്ടർ ഫാസ്റ്റിംഗ് എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിരുന്നു.

വാട്ടർ ഫാസ്റ്റിംഗ്‌

മലയാളികളെ സംബന്ധിച്ച് വാട്ടർ ഫാസ്റ്റിംഗ് എന്ന വാക്ക് അത്ര സുപരിചിതമല്ല. ശരീരഭാരം കുറയ്ക്കാനും, വ്രതത്തിന്റെ ഭാഗമായിട്ടൊക്കെ നമ്മൾ ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഉപേക്ഷിക്കാറുണ്ട്. അത്തരത്തിൽ ആഹാരം വേണ്ടെന്നുവയ്ക്കുന്ന സംഭവം തന്നെയാണ് വാട്ടർ ഫാസ്റ്റിംഗ്. ചുരുക്കി പറഞ്ഞാൽ ഭക്ഷണം കഴിക്കാതെ, വെള്ളം മാത്രം കുടിക്കുന്ന ഉപവാസ രീതി.

water

ഫാസ്റ്റിഗിന്റെ ഇടയ്ക്ക് വെള്ളമല്ലാതെ ഒന്നും കഴിക്കരുത്. ഒരു വ്യക്തി പ്രതിദിനം 2 - 3 ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഉപവാസ സമയത്ത് നഷ്ടപ്പെട്ടേക്കാവുന്ന പ്രധാന ധാതുക്കളെ പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും.

24 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് മിക്ക ഉപവാസങ്ങളും. എന്നിരുന്നാലും വാട്ടർ ഫാസ്റ്റിംഗ് ഇത്ര ദിവസമേ ചെയ്യാവൂ എന്നില്ല. കൂടുതൽ നേരം ഉപവസിക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ വിദഗ്ദരുമായി ആലോചിക്കണം. നിങ്ങളുടെ ആരോഗ്യ സ്ഥിതി അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് വേണം ഉപവാസം എത്ര ദിവസം നീളാമെന്ന് തീരുമാനിക്കാൻ.

ഉപവാസ സമയത്ത് ആയാസകരമായ അല്ലെങ്കിൽ കൂടുതൽ ശാരീകാദ്ധ്വാനം വേണ്ട ജോലികൾ ഒഴിവാക്കുന്നതാണ് നല്ലത്. പൊതുവെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും, ശരീരഭാരം കൂടിയവരുമാക്കെയാണ് ഈ ഉപവാസ രീതി പിന്തുടരുന്നത്. ശരീര ഭാരം കുറയ്ക്കും, ക്യാൻസറിനെ പ്രതിരോധിക്കും തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിന് ചില അപകട സാദ്ധ്യതയുമുണ്ട്. ഈ ഉപവാസ രീതി എല്ലാവർക്കും യോജിച്ചതല്ല.

water-fasting

എല്ലാവർക്കും പറ്റില്ല

വാട്ടർ ഫാസ്റ്റിംഗിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ല. എന്നാൽ എല്ലാവർക്കും വാട്ടർ ഫാസ്റ്റിംഗ് സുരക്ഷിതമല്ല. ഭാരക്കുറവുള്ളവർക്ക് ഈ ഉപവാസ രീതി ഉചിതമല്ല. ടൈപ്പ് 1 പ്രമേഹമുള്ളവർ, അനിയന്ത്രിതമായ മൈഗ്രെയിൻ ഉള്ളവർ, മരുന്ന് കഴിക്കുന്നവർ അടക്കമുള്ളവർക്ക് വാട്ടർ ഫാസ്റ്റിംഗ് അനുയോജ്യമല്ല.

ഫാസ്റ്റിംഗിന് ശേഷം ശ്രദ്ധിക്കേണ്ടത്


കുറേ നാൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ആർക്കായാലും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കൊതി തോന്നും. എന്നാൽ ഉപവാസം അവസാനിപ്പിച്ചയുടൻ ചെറിയ അളവിൽ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങളെല്ലാം ഡോക്ടറോട് സംസാരിച്ച് മനസിലാക്കണം. പതിയെ പതിയെ മാത്രമേ സാധാരണ ഭക്ഷണ രീതിയിലേക്ക് വരാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഗുണത്തേക്കാൾ ദോഷം ചെയ്യും. ഫാസ്റ്റിംഗിന് മുമ്പോ അതിനുശേഷമോ സംസ്‌കരിച്ച ഭക്ഷണം കഴിക്കരുത്.

benefits

അതേസമയം, ഇതിനുപകരം മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് സഹായിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഭാരം കുറയ്‌ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹത്തിനുമൊക്കെ ഈ ആഹാര ക്രമമാണ് നല്ലതെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറു വർഗങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന രീതിയാണിത്.

ആദ്യമായി വാട്ടർ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ

ആദ്യമായിട്ടാണ് വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നതെങ്കിൽ ദോഷഫലങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ ഒരു ദിവസമോ അല്ലെങ്കിൽ ചെറിയ കാലയളവിൽ മാത്രം ഉപവസിക്കുക. ദൈർഘ്യമേറിയ ഉപവാസം ആരോഗ്യ വിദഗ്ദരോട് സംസാരിച്ച ശേഷം മാത്രമേ പാടുള്ളൂ.

ഉപവാസം മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കുന്നതാണ്. അതിനാൽ ആദ്യം മനസുകൊണ്ട് തയ്യാറെടുപ്പുകൾ നടത്തുക. ഉപവസിക്കുന്നതിന് മുമ്പ് കൂടുതൽ എനർജി അടങ്ങിയ ഭക്ഷണം കഴിക്കുക. അസുഖമോ മറ്റോ ഉണ്ടെങ്കിൽ ഉപവാസം ഒഴിവാക്കുക. വിശ്രമം ആവശ്യമാണ്. കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WHATISWATERFASTING, WATERFASTINGBENEFIS, HEALTH, WEIGHTLOSS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.