തമിഴ്നാട്ടിലെ മസിനഗുഡിയിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. മുതുമലൈ ടൈഗർ റിസർവ് വഴി പോയാൽ നിറയെ മൃഗങ്ങളെ കാണാമെന്ന് അപ്പോഴാണ് വാവ അറിഞ്ഞത്. അതുവഴി പോകാൻ തീരുമാനിച്ചു.
സൂക്ഷിച്ചാണ് യാത്ര. വാഹനങ്ങൾ റോഡിൽ നിർത്താനോ, ഇറങ്ങാനോ പാടില്ല. കുറേ ദൂരം കഴിഞ്ഞതും ആദ്യം ഒരു മാൻകൂട്ടത്തെ കണ്ടു. പെട്ടന്നാണ് കാറിന് ഒരു വശത്തായി വലിയ കാട്ടുപോത്തിനെ കണ്ടത്. എന്തായാലും വനയാത്രയുടെ തുടക്കം തന്നെ ഗംഭീരം.
എവിടെ നോക്കിയാലും മാൻക്കൂട്ടം,നിറയെ ഹനുമാൻ കുരങ്ങുകൾ, മനോഹരമായ കാഴ്ചകൾ കണ്ട് രാത്രിയോടെ വാവാ സുരേഷ് റൂമിലെത്തി ,പുലർച്ചെ വീണ്ടും വനയാത്രയാണ്,ഇതിനിടിയിൽ വനത്തിന് അടുത്തുള്ള ഒരു വീട്ടിൽ കൂറ്റൻ പെരുമ്പാമ്പ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |