തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സി.പി.എം ഗവർണറെ അപമാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ജാള്യത കൊണ്ടാണ് എം.വി. ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത്. ഗവർണർ രാജിവയ്ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വി.സിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവയ്ക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല. നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ ഗൗരവതരമാണ്. നവകേരള സദസ് നുണ കേരള സദസായി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |