അഞ്ചൽ : സെന്റ് ജോൺസ് സ്കൂളിൽ റൂബി ജൂബിലിക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം കലാഭവൻ ഷാജോൺ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം.മാത്യു, രക്ഷകർതൃ പ്രതിനിധി സ്മിത വിജയൻ, സ്റ്റാഫ് സെക്രട്ടറി ബിൻസി രാജൻ, പ്രോഗ്രാം കൺവീനർ പി.ശശികല, പാർലമെന്റ് ഭാരവാഹികളായ അഭിറാം ശങ്കർ, ഗൗതമി ഗിരീഷ്, അമൃത വേണുഗോപാൽ, ആൽബിൻ ബിജു, എച്ച്.ജയറാം എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |