കൊച്ചി: എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കെതിരെ യൂത്ത് എൻറിച്ച്മെന്റ് സൊസൈറ്റിയെന്ന സംഘടന സോഷ്യൽമീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നത് തടയണമെന്ന ഹർജിയിൽ ഡി.ജി.പി നടപടിയെടുത്തു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം കോട്ടയ്ക്കൽ ആസ്ഥാനമായ ദിശയെന്ന സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആരോപണങ്ങൾ സത്യമാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |