കൊച്ചി: കുടിശിക വരുത്തിയ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്നത് പരിഗണിച്ചുകൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതിനാൽ മരുന്ന് വാങ്ങാൻപോലും കഴിയുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു. ക്ഷേമപെൻഷൻ നിയമപരമായ അവകാശമല്ലെന്നും അതൊരു സഹായം മാത്രമാണെന്നുമാണ് സർക്കാർ വാദം. ഹർജി 30ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |