SignIn
Kerala Kaumudi Online
Saturday, 27 July 2024 5.11 AM IST

കോൺഗ്രസിനെ കൊതിപ്പിച്ച്, കൈവിട്ട് ഛത്തീസ്ഗഡ്

chathisgarh-election-cele

ന്യൂഡൽഹി: ലീഡുകൾ മാറിമറിഞ്ഞ ആദ്യ മണിക്കൂറുകൾക്ക് ശേഷം ബി.ജെ.പിക്ക് 50 സീറ്റിലേറെ ലീഡ് ലഭിച്ചപ്പോൾ മാത്രമാണ് കോൺഗ്രസ് നേതാക്കൾ ആ യഥാർത്ഥ്യം തിരിച്ചറിഞ്ഞത് - ഭരണം കൈയിലിരുന്ന ഛത്തീസ്ഗഡ് നഷ്ടമാകുന്നു. എക്‌സിറ്റ് പോളുകളിലെ അനുകൂല പ്രവചനത്തിൽ ഭരണത്തുടർച്ച ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് ഇന്നലെ രാവിലെ വരെ.

90 അംഗ നിയമസഭയിൽ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറപ്പിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നീക്കങ്ങളും തുടങ്ങിയിരുന്നു. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും അജയ് മാക്കനെയും നിരീക്ഷരാക്കി. ഇരുവരും ഇന്നലെ പുലർച്ചെ തലസ്ഥാനമായ റായ്‌പൂരിലെത്തുകയും ചെയ്‌തു. ജയിച്ചാലും ഭരണം കൈയിലുള്ള സംസ്ഥാനത്ത് ബി.ജെ.പിയുടെ അട്ടിമറി സാദ്ധ്യതകൾ നടപ്പിലാകില്ലെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ലീഡുകൾ മാറി മറിഞ്ഞു. ആദ്യമൊക്കെ സർവേ ഫലങ്ങൾ ശരിവയ്‌ക്കും വിധം കോൺഗ്രസിനായിരുന്നു മുൻതൂക്കം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബി.ജെ.പി ലീഡിലേക്ക്. കോൺഗ്രസും ബി.ജെ.പിയും 40 സീറ്റുകളിലേറെ നേടി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കുറെ നേരം. 11.30 ഓടെ ചിത്രം വ്യക്തമായി. ബി.ജെ.പി കേവല ഭൂരിപക്ഷമായ 46 സീറ്റിന് മുകളിൽ ലീഡുറപ്പിച്ചു. അതു പിന്നീട് 50 കടന്നു. ഒരു സർവേയും ബി.ജെ.പിക്ക് 50 സീറ്റിനു മുകളിൽ പ്രവചിച്ചിരുന്നില്ല.

കോൺഗ്രസിന്റെ ചില തിരിച്ചടികൾ

മഹാദേവ് ആപ്പ് വിവാദം,

നിരോധിക്കപ്പെട്ട മഹാദേവ് ചൂതാട്ട ആപ്പിന്റെ പ്രൊമോട്ടർമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 500 കോടി രൂപ നൽകിയെന്ന ആരോപണം. ഈ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ബാഗേലുമായി ബന്ധമുണ്ടെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ.

ഒ. ബി. സി സംവരണം

വർഷങ്ങളായി ഭരിച്ച കോൺഗസ് സർക്കാരുകൾ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഒ. ബി. സി സംവരണം നടപ്പാക്കുന്നില്ല. ഒ. ബി. സി കമ്മിഷന് ഭരണഘടനാ പദവി നൽകിയില്ല.

അഴിമതി

പി. എസ്.സിയുടെ ഉദ്യോഗ നിയമനങ്ങളിലും കൽക്കരി ഇടപാടിലും റേഷൻ വിതരണത്തിലും ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ. മദ്യ വില്പനയിൽ 2000 കോടിയുടെ അഴിമതിയെന്ന് ഇ.ഡി വെളിപ്പെടുത്തൽ. ഭൂപേഷ് ബാഗൽ സർക്കാരിന്റെ അഴിമതി വിവരങ്ങൾ ഉൾപ്പെടുത്തി ബി. ജെ. പി പുറത്തിറക്കിയ ഭൂ പേ ക്യൂ ആ‌ർ കോഡ് ഹിറ്റായി.

ഗോത്രവിഭാഗങ്ങളെ തഴഞ്ഞു

ജനസംഖ്യയുടെ 30 ശതമാനത്തിലേറെ വരുന്ന ഗോത്ര വർഗ്ഗങ്ങളെ തഴഞ്ഞെന്ന് ആരോപണം. ഇവരുടെ ക്ഷേമത്തിനുള്ള ജൻ,​ ജംഗിൾ,​ ജമീൻ പദ്ധതി അവഗണിക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHATHISGARH ELECTION CELEBRATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.