നാദാപുരം: ലോക ഭിന്നശേഷി ദിനത്തിൽ എസ്.വൈ. എസ്. നാദാപുരം സോൺ കമ്മിറ്റി സ്കഫോൾഡ് ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി റിയാസ് ടി.കെ. ഉദ്ഘാടനം ചെയ്തു.സി.കെ. മുഹമ്മദ് ഇരിങ്ങണ്ണൂർ ക്ലാസിന് നേതൃത്വം നൽകി. സമൂഹത്തിൽ പാർശ്വവത്കരികപ്പെടുന്ന ഭിന്നശേഷിയിൽ പെട്ടവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ തുടർ പദ്ധതികളുമായാണ് സ്കഫോൾഡ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നാദാപുരം സോൺ പരിധിയിലെ വിവിധ സർക്കിളുകളിൽ നിന്നുള്ള ഭിന്നശേഷി ഉള്ളവരാണ് പരിപാടിയിൽ പങ്കാളികളായത്. നേതാക്കളായ നിസാർ ഫാളിലി താനക്കോട്ടൂർ, അബ്ദുൽ സലാം കുമ്മോളി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |