കൊണ്ടാഴി:വികസന കാര്യത്തിൽ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ പഞ്ചായത്തുകൾക്ക് കഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവീകരിച്ച കൊണ്ടാഴി പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച പഞ്ചായത്ത് പ്രസിഡന്റുമാരെയും നിർമ്മാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും ആദരിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ സി.പി. സിബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. 55.97 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ച പഞ്ചായത്ത് ഓഫീസ് പണി പൂർത്തിയാക്കിയത്. കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ. രമേശ് പൂങ്കാവനം, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിദ്ദിഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |