കുമരകം: സേവാഭാരതി കുമരകം യൂണിറ്റ് ചീപ്പുങ്കലിൽ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടന ഡോ. വർഗീസ് എബ്രഹാം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി .കെ രമേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ എം.എ രാജീവ് സേവാസന്ദേശം നൽകി. ആന്റണി ആന്റണി അറയിൽ, ശ്രീജ സുരേഷ്, വി എൻ ജയകുമാർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സുഭാഷ് ടി ആർ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ കെ സി നന്ദിയും പറഞ്ഞു. 1 ഡോ. വർഗീസ് എബ്രഹാമിനെ പി. പി വേലപ്പൻ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |