SignIn
Kerala Kaumudi Online
Saturday, 27 July 2024 8.07 AM IST

മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം

മുളങ്കുന്നത്തുകാവ്: നഗരസഭ കെട്ടിടനമ്പർ അനുവദിച്ചില്ലെന്ന് ആരോപിച്ച് നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗവേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടത്തിക്കോട് പാലക്കപ്പറമ്പിൽ റഫീക്കിനെയാണ് (45) പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വടക്കാഞ്ചേരി മണ്ഡലത്തിന്റെ സദസ് മുളങ്കുന്നത്തുകാവിൽ നടക്കുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചയുടനെ പരാതിയുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പൊലീസിനെ തളളിമാറ്റി വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. പ്രവാസിയായ റഫീക്ക് എട്ടുവർഷം മുൻപ്, വാണിജ്യാവശ്യത്തിനായുള്ള കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. പലതവണ പരാതി നൽകിയിട്ടും കെട്ടിടനമ്പർ കിട്ടിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നും റഫീക്ക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.