SignIn
Kerala Kaumudi Online
Saturday, 27 July 2024 7.57 AM IST

ശിവഗിരി തീർത്ഥാടനം: പദയാത്രകൾ 21മുതൽ

കൊച്ചി: ആലുവ അദ്വൈതാശ്രമം, വൈക്കം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ശിവഗിരിയിലേക്കുള്ള തീർത്ഥാടന പദയാത്രകൾ 21ന് പുറപ്പെടുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലുവ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും മഹാകവി കുമാരനാശാന്റെ വിയോഗത്തിന്റെയും ശതാബ്ദിയുടെ ഭാഗമായാണ് മൂന്നിടങ്ങളിൽനിന്ന് പദയാത്ര സംഘടിപ്പിക്കുന്നത്. 30ന് ശിവഗിരിയിൽ എത്തിച്ചേരും.

ആലുവ അദ്വൈതാശ്രമത്തിൽനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന പദയാത്ര മൂന്ന് ജില്ലകളിലൂടെ സഞ്ചരിക്കും. ആലുവ പദയാത്രയ്ക്ക് എം.ഡി. സലിം നേതൃത്വം നൽകും. പദയാത്രയുടെ ഭാഗമായി 10ന് വൈകിട്ട് മൂന്നിന് ആലുവ അദ്വൈതാശ്രമത്തിൽ 91 പദയാത്രികർക്ക് പീതാംബരദീക്ഷ കൈമാറും. ചടങ്ങ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ ചേർ‌ന്ന് പീതാംബരദീക്ഷ കൈമാറും. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ പങ്കെടുക്കും.

മനുഷ്യനെപ്പോലും ബലിനൽകുന്ന കിരാതമായ വിശ്വാസങ്ങൾ നിലനിൽക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി സച്ചിദാനന്ദ പറ‌ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.