തിരുവനന്തപുരം: ക്രിസ്റ്റി ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇടതു പക്ഷവുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം 2014ൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.
മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ശേഷം കെ.എസ്.ഐ.ഡി.സി ചെയർമാൻ എന്ന നിലയിൽ കേരളത്തിന്റെ കാര്യത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |