ചെറുതുരുത്തി: കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർദ്ധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനത് വരുമാനം, പ്രതിശീർഷ വരുമാനം, ആഭ്യന്തര വരുമാനം എന്നിവ വർദ്ധിപ്പിക്കാനായ അഞ്ച് സംസ്ഥാനങ്ങളിലൊന്നാകാൻ കേരളത്തിന് കഴിഞ്ഞു. ചേലക്കര നിയോജകമണ്ഡലം നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടാകെ നിരാശയിലാണ്ട സമയത്താണ് 2016ൽ അധികാരത്തിൽ വന്നത്. പിന്നീട് സമസ്ത മേഖലയിലും സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലൂടെ മുന്നേറാനായി. ഓഖി, കൊവിഡ്, നിപ, കാലവർഷക്കെടുതി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം ഒരുമിച്ച് നിന്നു. സംസ്ഥാനത്തിന്റെ പുരോഗതിയെ പിന്നിലേക്ക് അടിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകളെ ശക്തമായി നേരിടാനായി.
നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം അഭൂതപൂർവമായ ജനപങ്കാളിത്തമാണ്. പലപ്പോഴും വേദികൾ അപര്യാപ്തമാകുന്ന കാഴ്ച. ജനം ഒറ്റക്കെട്ടായി എത്തിച്ചേരുന്നതിന്റെ സന്ദേശം നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങൾ കൂടെയുണ്ട് എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |