മോസ്കോ : റഷ്യയിൽ കനത്ത മഞ്ഞുവീഴ്ച. സൈബീരിയയിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നു. മോസ്കോ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെക്കാഡ് മഞ്ഞുവീഴ്ചയുണ്ടായത് റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു.
ഇന്നലെ മോസ്കോയിലെ മൂന്ന് വിമാനത്താവളങ്ങളിലായി 54ലേറെ വിമാന സർവീസുകൾ വൈകി. അഞ്ചെണ്ണം റദ്ദാക്കി. റൺവേകൾ മഞ്ഞുമൂടിയ നിലയിലാണ്. ഈ ആഴ്ച മോസ്കോയിലെ താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നാണ് പ്രവചനം.
ലോകത്തെ ഏറ്റവും തണുപ്പേറിയ നഗരമായ യാകുറ്റ്സ്ക് സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കൻ സൈബീരിയയിലെ സാഖ റിപ്പബ്ലിക്കിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിന് താഴെയായി. സാഖ റിപ്പബ്ലിക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും പെർമാഫ്രോസ്റ്റ് മേഖലയിൽ ഉൾപ്പെടുന്നു.
നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് പെർമാഫ്രോസ്റ്റ് എന്നറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |