തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി ) ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ്എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ് തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഇ-ഗ്രാന്റ്സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 15 വരെ ദീർഘിപ്പിച്ചു. പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, ww.bcdd.kerala.gov.in ൽ. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടണം .
ക്ഷീരഗ്രാമം പദ്ധതി
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.
ഫാർമസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് 15ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം. യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2386000.
ഇലക്ട്രിക്കൽ
വയർമാൻ പരീക്ഷ
തിരുവനന്തപുരം: ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷയ്ക്ക് സമർപ്പിച്ച അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയവ ഡിസംബർ എട്ടുവരെ പുനഃസമർപ്പിക്കാമെന്ന് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറി അറിയിച്ചു.
സൈനിക സ്കൂൾ പ്രവേശനം:അപേക്ഷകൾ 16വരെ
തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തിലേക്കുള്ള പ്രവേശനത്തിന് കഴക്കൂട്ടം സൈനിക സ്കൂൾ 16 വരെ അപേക്ഷ സ്വീകരിക്കും.6,9 ക്ളാസുകളിലേക്കാണ് പ്രവേശനം. ജനുവരി 21നാണ് പ്രവേശനപരീക്ഷ.
ആറാം ക്ലാസിൽ 64 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും ഒമ്പതാം ക്ലാസിൽ 35 ആൺകുട്ടികളുടെയും ഒഴിവുണ്ട്. 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംവരണമുണ്ട്. ആറാം ക്ലാസിലേക്ക് 12ഉം ഒമ്പതാം ക്ലാസിലേക്ക് 15 വയസുമാണ് പ്രായപരിധി.
വിശദാംശങ്ങൾക്ക് www.sainikschooltvm.nic.in അല്ലെങ്കിൽ https://aissee.nta.nic.in.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ
തിരുവനന്തപുരം; സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിനുള്ള മത്സര പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |