കൊച്ചി: നവകേരള സദസിന് ലഭിച്ച അപ്രതീക്ഷിത ഇടവേള വിശ്രമത്തിനായി ചെലവഴിച്ച് മുഖ്യമന്ത്രി. രാവിലെ കാര്യമായ കൂടിക്കാഴ്ചകൾക്കൊന്നും സമയം അനുവദിച്ചിരുന്നില്ല. ഉച്ചയോടെ മുൻ മന്ത്രി ജോണി നെല്ലൂരുമായി ഏറെനേരം കൂടിക്കാഴ്ച നടത്തി. വൈകിട്ട് അഞ്ചോടെ കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് തിരിച്ചു. കോട്ടയം ഗസ്റ്റ് ഹൗസിലായിരുന്നു ഇന്നലെ തങ്ങിയത്. മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, എ.കെ. ശശീന്ദ്രൻ എന്നിവർ അവയവങ്ങൾ മാറ്റിവയ്ക്കപ്പെട്ടവർക്കായി കൊച്ചിയിൽ സംഘടിപ്പിച്ച കായികമേളയിൽ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പെരുമ്പാവൂരിലെ നവകേരള സദസിൽ പങ്കെടുക്കാൻ വീണ്ടും ഒന്നിച്ചുചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |