SignIn
Kerala Kaumudi Online
Tuesday, 30 July 2024 12.09 AM IST

എനിക്കൊരു കാമുകനുണ്ട്,​ അദ്ദേഹത്തിന്റെ വിവാഹമാണ് ,​ ഇഷ്ടപ്പെട്ടയാൾ സന്തോഷത്തോടെ ഇരിക്കണം,​ പ്രണയം വെളിപ്പെടുത്തി ഷക്കീല

kk

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമ‌‌ർ താരമായിരുന്നു ഷക്കീല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഷക്കീല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. . തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറയുന്നു.

വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ താത്പര്യമില്ലെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പ്രണയിച്ചു. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് ഇപ്പോൾ കല്യാണം കഴിച്ചേ പറ്റൂ. അതിനാൽ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ഞാൻ സമ്മതിച്ചു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ടയാൾ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. വിവാഹം ചെയ്തോ എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ കാമുകന്റെ പേര് പറയാൻ താത്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. അങ്ങനെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന്റെ വിവാഹം കഴിയുന്നതോടെ അദ്ദേഹം മുൻകാമുകൻ ആയി മാറുമെന്നും ഷക്കീല വ്യക്തമാക്കി.

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഷക്കീല തുറന്നുപറ‌ഞ്ഞു,​ 11ാം വയസിൽ വീടിനടുത്തുള്ള , സുരേഷ് റെഡ്ഡിയുമായാണ് ആദ്യത്തെ പ്രണയം. പക്ഷേ അത് പ്രണയമായിരുന്നോ എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്ന് ഷക്കീല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAKEELA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.