ആലപ്പുഴ : സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കവിതാ രചനാ മത്സരത്തിൽ ആകാശ് രാജ് എ.ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർത്തല കണ്ടമംഗലം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാത്ഥിയായ ആകാശ് രാജ് കവിയും, ചലച്ചിത്ര ഗാന രചയിതാവുമായ രാജീവ് ആലുങ്കിന്റെ മകനാണ്. "തനിച്ചിരിക്കുമ്പോൾ ഓർക്കുന്നത്" എന്നതായിരുന്നു കവിതാ രചനയുടെ വിഷയം. "തീപിടിച്ച ഹൃദന്തത്തിൽ നിന്നൊരു തേൻ കിനാവു പതുക്കെ പറക്കുന്നു തോർന്നു പോകാ പ്രതീക്ഷകൾക്കുത്തര- തീർപ്പു നൽകി തനിച്ചിരിക്കുന്നു ഞാൻ" എന്നു തുടങ്ങും വരികളാണ് അംഗീകാരത്തിന് അർഹമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |