SignIn
Kerala Kaumudi Online
Thursday, 09 May 2024 8.47 AM IST

റിപ്പബ്ളിക് ദിനാഘോഷം .... കേരളത്തി​ന്റെ പ്രതി​നി​ധി​യായി​ ആദിവാസി ബാലൻ പ്രണവ്

photo

കൊല്ലം: കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയും ആദി​വാസി​ വി​ഭാഗക്കാരനുമായ പ്രണവ് 75-ാമത് റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കും. 26ന് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് പ്രണവിനെ ക്ഷണിച്ചിട്ടുള്ളത്.

ജില്ലയുടെ കിഴക്കൻ വനമേഖലയായ കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ പ്രദീപ് കുമാർ-ലാലി ദമ്പതികളുടെ മകനാണ് പ്രണവ്. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. ഇല്ലായ്മകളുടെ നടുവിലാണ് ജീവിതം. പുത്തൂർ പാങ്ങോട് സ്കൂളിലാണ് പഠനം. പഴയചിറയിലെ എസ്.സി, എസ്.ടി ഹോസ്റ്റലിലാണ് താമസം. മാതാപിതാക്കളിൽ നിന്നു വാത്സല്യവും കരുതലും ലഭിക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിൽ ഒതുങ്ങിക്കൂടുമ്പോഴും പ്രണവ് പഠനത്തിൽ ശ്രദ്ധചെലുത്തി. എസ്.ടി വിഭാഗം സ്കോളർഷിപ്പിൽ കൂടുതൽ മാർക്ക് നേടിയ കുട്ടിയെന്ന നിലയിലും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുമാണ് പ്രണവിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. ജില്ലാ ഭരണകൂടമടക്കം പ്രത്യേക പരിശോധനകൾ നടത്തിയശേഷം പ്രണവിനെ തിരഞ്ഞെടുക്കുകയായിരുന്നു. 22ന് കളക്ടറുടെ ചേംബറിൽ പ്രണവിനെ എത്തിക്കും. തുടർന്ന് സർക്കാർ പ്രതിനിധിയായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്രയും അനുബന്ധ പരിപാടികളും.

ആർ.ശങ്കറിന്റെ ജന്മഗ്രാമമായ പാങ്ങോട് ദേശത്തെ എഴുപത്തഞ്ചാണ്ട് പിന്നിട്ട വിദ്യാലയത്തിൽ നിന്നു ഒരു കുട്ടിക്ക് ഡൽഹിയിൽ റിപ്പബ്ളിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യോഗിക ക്ഷണം ലഭിച്ചത് വലിയ അഭിമാനമാണ്. ആദിവാസി മേഖലയിൽ നിന്നു കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നതും വലിയ കാര്യ. പ്രണവിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും നൽകും

ഓമന ശ്രീറാം, സ്കൂൾ മാനേജർ

................................

പ്രണവിന് ലഭിച്ച അംഗീകാരം സ്കൂളിനാകെ അഭിമാനമാണ്. അദ്ധ്യാപകരും രക്ഷിതാക്കളും സഹപാഠി​കളും ചേർന്ന് യാത്രയയപ്പ് നൽകും

ടി.ആർ.മഹേഷ്, പ്രഥമാദ്ധ്യാപകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.