കൊച്ചി: ഗ്രാമീണ മേഖലയിലെ വാങ്ങൽശേഷി കുറഞ്ഞതോടെ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് ഗ്രൂപ്പായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭക്ഷമത കുത്തനെ ഇടിയുന്നു. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൊത്തം വിറ്റുവരവ് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 14,928 കോടി രൂപയിലേക്ക് താഴ്ന്നു. ഹോം കെയർ ഉത്പന്നങ്ങളുടെ വില്പനയിൽ ഒരു ശതമാനം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്. സർഫ് എക്സെൽ, കംഫർട്ട് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ വില്പനയിലും തിരിച്ചടി നേരിട്ടു.
കമ്പോള ഉത്പന്നങ്ങളുടെ വില കുറഞ്ഞതോടെ പ്രാദേശിക കമ്പനികളിൽ നിന്നുള്ള മത്സരം ശക്തമായതാണ് ഹിന്ദസ്ഥാൻ ലിവറിന് പ്രതികൂലമായത്.പ്രാദേശിക കമ്പനികൾ വലിയ വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനാൽ ഉപഭോക്താക്കൾ വമ്പൻ ബ്രാൻഡുകളെ ഒഴിവാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |