ചേർത്തല : വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാപറമ്പ് നന്ദുകൃഷ്ണ(22) വെട്ടേറ്റുമരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതോടെ വിചാരണ ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ള 31പേരും പ്രതികൾക്കു സഹായം നൽകിയ ഒമ്പതു പേരുമടക്കം 40 പേരെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി 24ന് പോപ്പുലർ ഫ്രണ്ട് -ആർ.
എസ്.എസ് സംഘർഷത്തിനിടെയായിരുന്നു വയലാർ നാഗംകുളങ്ങര കവലക്ക് സമീപം വെച്ച് ആർ.എസ്.എസ് പ്രവർത്തകനായ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ കെ.
എസ്.നന്ദുവിന്റെ ഇടതു കൈപ്പത്തിയും നഷ്ടപ്പെട്ടു. ഇതിന്റെ പ്രതികാരമായാണ് മണ്ണഞ്ചേ
രിയിലെ കെ.എസ്. ഷാനിന്റെ കൊലപാതകവും തുടർന്ന് രൺജിത്ത് ശ്രീനിവാസന്റെ കൊലയും നടന്നത്.
.164 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിലാകെ 144 സാക്ഷികളാണുള്ളത്.കൊലക്കുപയോഗിച്ച വാൾ,പ്രതികൾ സഞ്ചരിച്ച വാഹനം തുടങ്ങിയവ തെളിവായും സമർപ്പിച്ചിട്ടുണ്ട്.
കേസിലെ 40 പ്രതികളെയും ചേർത്തല പൊലീസ് അറസ്റ്റു ചെയ്തു.ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ
സംഭവത്തിന് പിറ്റേന്നു തന്നെ എട്ടുപേർ അറസ്റ്റിലായി. 2021 നവംബറിലായിരുന്നു അവസാനത്തെ പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |