ബോളിവുഡ് നായികമാരുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)സഹായത്തോടെ അമിതവണ്ണം തോന്നിപ്പിക്കുന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഫിറ്റ്നെസ് ഇൻഫ്ളുവൻസറെ കടന്നാക്രമിച്ച് ആരാധകർ. ഫിറ്റ്നെസ് ഇൻഫ്ളുവൻസറും ന്യൂട്രീഷനിസ്റ്റുമായ രാജൻ സിബലാണ് സോഷ്യൽമീഡിയയിൽ താരറാണിമാരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
ദീപിക പദുക്കോൺ,കത്രീന കെയ്ഫ്,കരീന കപൂർ അടക്കം പത്തോളം നായികമാരുടെ ചിത്രങ്ങളാണ് ഇയാൾ പൊണ്ണത്തടി തോന്നിപ്പിക്കുന്ന വിധത്തിൽ എഐയുടെ സഹായത്തോടെ നിർമിച്ചത്. ആരാധകരുടെ സൗന്ദര്യ റാണിമാർക്ക് പൊണ്ണത്തടി വന്നാൽ എങ്ങനെയുണ്ടാകുമെന്ന തരത്തിലുളള ക്യാപ്ഷനോടുകൂടിയാണ് രാജൻ സിബൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അതേസമയം,രാജൻ സിബലിന്റെ പുതിയ പോസ്റ്റിന് കടുത്ത വിമർശനങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഇത്തരത്തിൽ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് നിരവധി ആരാധകർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റിന് പിന്നിൽ യാതൊരു ഗൂഢലക്ഷ്യങ്ങളില്ലെന്നും താരങ്ങളെ അപമാനിക്കാൻ വേണ്ടി ചെയ്തതല്ലെന്നും രാജൻ സിബൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |