ന്യൂഡൽഹി: 40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരത് ട്രെയിനുകളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ട്രെയിൻ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു പ്രഖ്യാപനം.
രാജ്യത്ത് മൂന്ന് പ്രധാന റെയിൽവേ ഇടനാഴികളുടെ നിർമാണം ഉടൻ നടത്തുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഈ പദ്ധതികളെല്ലാം ചെലവ് കുറച്ച് മൾട്ടി മോഡൽ കണക്ടിവിറ്റിയുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ എയർപോർട്ടുകളുടെ എണ്ണം 149 ആയി ഉയർത്തുമെന്നും നിർമലാ സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിനിടയിൽ മന്ത്രി വ്യക്തമാക്കി.
ബഡ്ജറ്റിൽ അവതരിപ്പിച്ച മറ്റ് പ്രധാന പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |