SignIn
Kerala Kaumudi Online
Wednesday, 08 May 2024 3.39 PM IST

തൊണ്ണൂറിലും ശങ്കുണ്ണി 'ജിമ്മ'നാണ് !

ആലപ്പുഴ: തൊണ്ണൂറിന്റെ അവശതയിൽ അവിചാരിതമായി കണ്ണിൽപ്പെട്ട ഒരുവീഡിയോക്ക് പിന്നാലെ നടത്തിയ അന്വേഷണം മുഹമ്മ കഞ്ഞിക്കുഴി കണ്ണർകാട്ട് വീട്ടിൽ ശങ്കുണ്ണിയെ കൊണ്ടെത്തിച്ചത് ആധുനിക ജിംനേഷ്യത്തിൽ. പിന്നീടെല്ലാം പെട്ടന്നായിരുന്നു. മരുന്നുകൾക്ക് ഗുഡ്ബൈ പറഞ്ഞു. ഓർമ്മക്കുറവും പേശി വേദനയുമെല്ലാം പടികടന്നു. കൈവിറയൽ കാരണം വിറ്റ കാറിന് പകരം പുതിയത് വാങ്ങി ഉഷാറായി ഡ്രൈവ്ചെയ്യുന്നു. ചിത്രരചനാ അദ്ധ്യാപകനായിരുന്ന ശങ്കുണ്ണി എണ്ണഛായാ ചിത്ര രചനയിലേക്ക് തിരിച്ചെത്തി. ഡംബൽസുയർത്തി കസർത്തു കാണിക്കുന്ന യൂത്തന്മാർക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ ശങ്കുണ്ണി.

ആദ്യ നാളുകളിൽ അധിക ഭാരമുള്ള ഉപകരണങ്ങൾ ശങ്കുണ്ണിക്ക് നൽകാൻ ജിമ്മിലെ ട്രെയിനർമാർക്ക് പേടിയായിരുന്നു. ഇപ്പോൾ പത്ത് കിലോ വരെയുള്ള ഉപകരണങ്ങൾ ഇദ്ദേഹം പുഷ്പംപോലെ കൈകാര്യം ചെയ്യും. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ രണ്ട് മണിക്കൂറാണ് മുഹമ്മ ആദിത്യ ജിമ്മിലെ പരിശീലനം. ശങ്കുണ്ണിയുടെ ആവേശകരമായ തിരിച്ചുവരവിൽ മക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം വലിയ സന്തോഷം.

ശങ്കുണ്ണിയുടെ 'യൂത്തിന് ' പിന്നിൽ

സംയോജിത ചികിത്സയിൽ പ്രശസ്തനായ കോട്ടയം സ്വദേശി ഡോ.പി.ഇ.എബ്രഹാമിന്റെ വീഡിയോയാണ് ശങ്കുണ്ണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 97ാം വയസിലും സ്വന്തം കാര്യങ്ങൾ ചുറുചുറുക്കോടെ ചെയ്യുന്ന അമ്മയെ ഡോ.എബ്രഹാം വീഡിയോയിൽ പരിചയപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് തനിക്കും അതേ ചുറുചുറുക്ക് വീണ്ടെടുത്തുകൂട എന്ന് ശങ്കുണ്ണി ചിന്തിച്ചു. പിന്നെ ഒട്ടുംതാമസിച്ചില്ല,​ ഡോക്ടറുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. ആരോഗ്യസ്ഥിതി വിവരിച്ചു. അങ്ങനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ജിമ്മിലെ വ്യായാമവും ഇന്റർമിറ്റന്റ് ഭക്ഷണരീതിയും (മണിക്കൂറുകൾ ഉപവസിക്കുന്ന രീതി) പിന്തുടർന്നു. മാസങ്ങൾക്കകം അത്ഭുതാവഹമായ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് ശങ്കുണ്ണി പറയുന്നു.

ആഹാരമെന്ന മരുന്ന്

ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റമിൻ എ, ബി, സി, ഡി, കെ, ഇ എന്നീ സപ്ലിമെന്റുകൾ നിത്യം കഴിക്കും. രാവിലെ പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം. ഉച്ചയ്ക്ക് അരി ആഹാരം. ഒപ്പം മത്സ്യമോ, മാംസമോ, പച്ചക്കറികളോ ഉണ്ടാവും. അടുത്ത ദിവസം രാവിലെ വരെ ആഹാരം കഴിക്കില്ല. ധാരാളം വെള്ളം കുടിക്കും.

ഏറ്റവും ഇഷ്ടപ്പെട്ട ചിത്രരചനയിലേക്കും ഡ്രൈവിങ്ങിലേക്കും മടങ്ങിയെത്താൻ സഹായിച്ചത് ജിമ്മിലെ പരിശീലനമാണ്. മരുന്നില്ലാതെ തന്നെ കൈവിറയലും പേശിവേദനയും ഓർമ്മക്കുറവുമെല്ലാം മാറി

- ശങ്കുണ്ണി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.