അരൂർ : തീരദേശ പാതയിൽ ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് ട്രെയിനിന് നേരെ എഴുപുന്ന റെയിൽവേ ക്രോസിന് വടക്ക് ഭാഗത്ത് വച്ച് കല്ലേറുണ്ടായി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനിടെ ട്രെയിനുള്ളിലേക്ക് ജനൽ വഴി കല്ല് വന്ന് വീഴുകയായിരുന്നു. .യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ആർ.പി.എഫ് പരിശോധന നടത്തിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |