കൊല്ലം: രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ഫൈൻ അടയ്ക്കാൻ നോട്ടീസ്. ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേൽ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്. 3,500 രൂപ പെറ്റിയടക്കാനാണ് നിർദേശം.
കൊട്ടാരക്കരയിൽവച്ച് ഹെൽമറ്റില്ലാതെ യാത്ര ചെയ്തെന്നാണ് നോട്ടീസിൽ പറയുന്നത്. വിഷയത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിനകം കൊല്ലം മിനി സിവിൽ സ്റ്റേഷനിലുള്ള എം വി ഡി ഓഫീസിൽ എത്തണമെന്നാണ് പറയുന്നത്.
ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന കുര്യന് മുമ്പ് ഇരുചക്ര വാഹനമുണ്ടായിരുന്നു. വണ്ടി ഓടിക്കാൻ സാധിക്കാതെ വന്നതോടെ പതിനഞ്ച് വർഷം മുമ്പ് ഇത് ആർക്കോ നൽകിയെന്ന് മാത്രമേ വീട്ടുകാർക്ക് അറിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |