SignIn
Kerala Kaumudi Online
Sunday, 06 July 2025 5.54 AM IST

'ഉപയോഗിച്ച കോണ്ടം, അടിവസ്‌ത്രങ്ങൾ'; പ്രമുഖ വിമാനത്തിനുള്ളിൽ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്‌ച, വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page
flight-attendant

25 വർഷത്തെ കരിയറിനിടെ നേരിട്ട ഏറ്റവും വെറുപ്പുളവാക്കുന്ന അനുഭവം വെളിപ്പെടുത്തിയ ഫ്ളൈറ്റ് അറ്റൻഡന്റിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു. റെഡ്ഡിറ്റിലെ 'ആസ്‌ക് മീ എനിതിംഗ്' എന്ന സെഷനിൽ അമേരിക്കയിലെ പ്രമുഖ എയർലൈനിലെ പുരുഷ ഫ്ളൈറ്റ് അന്റൻഡന്റാണ് അനുഭവം തുറന്നുപറഞ്ഞത്.

ഫ്ളൈറ്റിനുള്ളിൽ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്‌ച എന്തായിരുന്നു എന്നാണ് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് ചോദിച്ചത്. 'ഉപയോഗിച്ചതിനുശേഷം ഉപേക്ഷിച്ച കോണ്ടം, സ്‌ത്രീകളുടെയും പുരുഷന്മാരുടെയും അടിവസ്‌ത്രങ്ങൾ, ടാമ്പോൺസ് (മെൻസ്‌ട്രുവൽ കപ്പ് പോലെയുള്ള ഉത്‌പന്നം)'- എന്നായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റിന്റെ മറുപടി.

ഒരു വിമാനത്തിനുള്ളിൽ ഒരു യാത്രക്കാരൻ ചെയ്ത ഏറ്റവും മോശമായ കാര്യം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വഴക്കുണ്ടാക്കുന്നത്, സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് എന്നായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റ് പറഞ്ഞത്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ടോയ്‌ലെറ്റിൽ നിന്ന് പുക വലിക്കുന്നതിന് ആളുകളെ വിലക്കാറുണ്ടെന്നും ഇത്തരം യാത്രക്കാരെക്കുറിച്ച് പൊലീസിന് വിവരം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഫ്ളൈറ്റ് അന്റൻഡന്റ് പങ്കാളിയുമായി നല്ലബന്ധം പുലർത്തേണ്ടതുണ്ടെന്നും ഫ്ളൈറ്റ് അറ്റൻഡന്റ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പല പരിപാടികളും അവരോടൊപ്പം ചെലവഴിക്കേണ്ട അവധിക്കാലങ്ങളും നിങ്ങൾക്ക് നഷ്ടമാവും, പ്രത്യേകിച്ച് കുടുംബത്തിൽ കുഞ്ഞ് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ഒപ്പം എല്ലായ്‌പ്പോഴും ചെലവഴിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളിൽ ബന്ധം നിലനിർത്താൻ പരിശ്രമിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, FLIGHT ATTENDANT, US AIRLINE, MOST DISGUSTING SIGHT, REDDIT, ASK ME ANYTHING SESSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.