ന്യൂഡൽഹി :ഈ വർഷം സെപ്‌തംബർ 27ന് നൂറുവർഷം തികയുന്ന ആർ.എസ്.എസ് ശതാബ്‌ദി വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ.1925ൽ ആയിരുന്നു സംഘടനയുടെ രൂപീകരണം.
തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഡൽഹിയിൽ വെള്ളിയാഴ്ച ആരംഭിച്ച പ്രാന്ത് പ്രചാരക് ബൈഠക് ഇന്ന് അവസാനിക്കും.ആഘോഷങ്ങളുടെ കരട് കർമ്മപദ്ധതി തയ്യാറാക്കാൻ എല്ലാ പ്രാന്തുകൾക്കും മാർച്ചിൽ നിർദ്ദേശം നൽകിയിരുന്നു. സംഘത്തിന്റെ പ്രവർത്തനം എത്രത്തോളം വിപുലപ്പെട്ടു എന്നതും ബൈഠകിൽ വിലയിരുത്തുകയാണെന്ന് സംഘടനയുടെ അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്‌കർ, സഹപ്രചാർ പ്രമുഖ് പദവി വഹിക്കുന്ന നരേന്ദ്ര താക്കൂർ, പ്രദീപ് ജോഷി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ ഈമാസം പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെയാണ് ബൈഠക് എന്നതും ശ്രദ്ധേയമാണ്.
പ്രവർത്തന റിപ്പോർട്ടും
ആർ.എസ്.എസിന്റെ പ്രവർത്തനം പ്രാന്ത്, വിഭാഗ്, ജില്ലാ ഘടകങ്ങളിൽ എത്രത്തോളം കാര്യക്ഷമമാണെന്ന് ബൈഠകിൽ വിലയിരുത്തുന്നു. പ്രചാരക്, കാര്യകർത്ത സ്ഥാനങ്ങളിലുള്ളവർ വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 233 കാര്യകർത്താക്കളാണ് പങ്കെടുക്കുന്നത്. സംഘടനാ പ്രവർത്തനത്തിലെ അനുഭവങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവ ചർച്ചയായി. ഡൽഹി ജൻഡെവാലയിലെ ആർ.എസ്.എസ് കാര്യാലയമായ കേശവ് കുഞ്ചിലാണ് ബൈഠക് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |