കൊച്ചി: എറണാകുളം രവിപുരത്തെ ശ്രീശാരദാമഠം അദ്ധ്യക്ഷ പ്രവ്രാജിക അവ്യയപ്രാണമാത (82) സമാധിയായി. സമാധി ചടങ്ങുകൾ രവിപുരം പൊതു ശ്മശാനത്തിൽ നടന്നു.
പറവൂർ എടയാടിൽ വീട്ടിൽ അമ്മുക്കുട്ടി അമ്മയുടെയും തൃശൂർ വിവേകോദയം സ്കൂൾ അദ്ധ്യാപകനായിരുന്ന കരുണാകരമേനോന്റെയും മകളാണ്.തൃശൂർ വിവേകോദയം സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരളവർമ്മ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ ബിരുദമെടുത്തു. തുടർന്ന് ബി.എഡും കരസ്ഥമാക്കി. പുറനാട്ടുകര ശാരദാമഠത്തിൽ ചേർന്ന് 1964 മുതൽ സന്യാസ ജീവിതം തുടങ്ങി. 1986ൽ എറണാകുളത്ത് ശാരദാമഠത്തിൽ പ്രവർത്തനം ആരംഭിച്ചു. 1988മുതൽ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |