ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമിപ്രകാശാനന്ദയുടെ നാലാമത് സമാധിദിനം ശിവഗിരിയിൽ ആചരിച്ചു. സമാധിസ്ഥാനത്ത് നടന്ന പ്രാർത്ഥനയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ നേതൃത്വം നൽകി. ഗുരുധർമ്മപ്രചാരണാസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി, സ്വാമി അംബികാനന്ദ, ഗുരുധർമ്മപ്രചാരണാസഭാ ഭാരവാഹികൾ, ബ്രഹ്മചാരികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചൈനീസ് കടന്നുകയറ്റം :
മോദിയെ വിമർശിച്ച് ഖാർഗെ
ന്യൂഡൽഹി : ഇന്ത്യൻ മണ്ണിൽ സൈനിക ക്യാമ്പ് നിർമ്മിക്കാൻ ചൈനയ്ക്ക് എങ്ങനെ സാധിച്ചെന്ന് ആരാഞ്ഞും, നിയന്ത്രണരേഖയിലെ കടന്നുകയറ്റങ്ങൾക്ക് ഉത്തരവാദി മോദി സർക്കാരാണെന്ന് വിമർശിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. യഥാർത്ഥ നിയന്ത്രണ രേഖയിലെ തൽസ്ഥിതി നിലനിർത്താൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം മോദി സർക്കാരിനാണ്. 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണം നഷ്ടപ്പെട്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
2020 മേയ് വരെ ഇന്ത്യയുടെ കൈവശമിരുന്ന പാൻഗോംഗ് സോയ്ക്ക് സമീപത്തെ ഭൂമിയാണ് ചൈന കൈയടക്കിയത്. ഗാൽവൻ താഴ്വരയിൽ ഏറ്റുമുട്ടലുണ്ടായി അഞ്ച് വർഷം ആകുമ്പോഴും അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുകയാണ്. രാജ്യത്തിന്റെ ആശങ്ക ലോകത്തിന് മുന്നിൽ ശക്തമായി അവതരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടു. ഇന്ത്യയുടെ ഭൂമി ചൈനയുടെ പക്കലില്ല എന്ന വിദേശമന്ത്രി എസ്. ജയശങ്കറിന്റെ ഏപ്രിൽ 13ലെ പ്രസ്താവന ചൈനയോടുള്ള മോദി സർക്കാരിന്റെ സൗമ്യനയമാണ് തുറന്നുകാട്ടുന്നത്.
ഗവ. ഉദ്യോഗസ്ഥരുടെ പദവികളും
ക്ലാസും തിരിക്കണം
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വകുപ്പും പദവികളുടെ ക്ലാസും തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയോഗം. വകുപ്പും തസ്തികയും തിരിച്ചുള്ള കണക്ക് ലഭ്യമായാലേ ഓരോ സമുദായത്തിനും ഉയർന്ന തസ്തികകളിലും എ,ബി,സി,ഡി കാറ്റഗറികളിലും എത്രസ്ഥാനം ലഭിച്ചുമെന്നറിയാൻ കഴിയൂ. ഒരുസ്ഥാനം പോലും ലഭിച്ചിട്ടില്ലാത്ത നിരവധി സമുദായങ്ങൾ ഇപ്പോഴുമുണ്ട്. അവർക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്തണം. ആവശ്യങ്ങൾ നേടിയെടുക്കാൻ ജനകീയ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും നടത്താനും നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് എസ്. കുട്ടപ്പ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. വി. ദിനകരൻ,വി.ആർ. ജോഷി,എൻ.കെ. അലി,ഡോ. ചാൾസ് ഡയസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |