SignIn
Kerala Kaumudi Online
Saturday, 27 July 2024 8.24 AM IST

കൊവിഡ്, യുക്രെയിൻ യുദ്ധം, ഇപ്പോൾ ചാൾസ് രാജാവിന്റെ ക്യാൻസറും; 16-ാം നൂറ്റാണ്ടിലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ സത്യമാകുന്നു, അമ്പരന്ന് ജനം

nostradamus

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ച വിവരം ബക്കിംഗ്ഹാം പാലസ് പുറത്തുവിട്ടത്. ഏതുതരം ക്യാൻസറാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ ആരംഭിച്ചതിനാൽ ചാൾസ് തന്റെ പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു.

ചാൾസിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ പത്നി കാമില്ല രാജ്ഞിയും ബക്കിംഗ്ഹാം പാലസും പറയുന്നു. രോഗ വിവരം അറിഞ്ഞയുടൻ രാജകുടുംബവുമായി അകന്ന് യു എസിൽ കഴിയുന്ന ഇളയ മകൻ ഹാരി ചാൾസിനെ കാണാനെത്തിയതും വാർത്തയായിരുന്നു.


അതേസമയം, ചാൾസിന് അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 16-ാം നൂ​റ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.


75കാരനായ ചാൾസ് സ്ഥാനമൊഴിയുമെന്നും പകരം പ്രതീക്ഷിക്കാത്ത ഒരാൾ രാജാവാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടത്രെ. ഹാരി രാജകുമാരനാകാം ഇതെന്നാണ് ഇപ്പോൾ സംസാരം. രാജകീയ പദവികൾ ഒഴിഞ്ഞ ഹാരി പിന്തുടർച്ചാ അവകാശികളുടെ നിരയിൽ സഹോദരൻ വില്യം രാജകുമാരനും അദ്ദേഹത്തിന്റെ മക്കൾക്കും പിന്നിൽ അഞ്ചാം സ്ഥാനത്താണ്.


നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ' ലെസ് പ്രൊഫെ​റ്റീസ് ' എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.


ചാൾസിന് പദവി ഉപേക്ഷിക്കേണ്ടി വരുമെന്ന് അദ്ദേഹം ലെസ് പ്രൊഫെ​റ്റീസിൽ പരാമർശിച്ചിട്ടുണ്ടത്രെ. ' ദ്വീപുകളുടെ രാജാവ് പുറത്താക്കപ്പെടും, രാജാവിന്റെ അടയാളം ഇല്ലാത്ത ഒരാൾ പകരം വരും' എന്ന് നോസ്ട്രഡാമസ് പറഞ്ഞതായി അദ്ദേഹത്തിൽ വിശ്വസിക്കുന്നവർ പറയുന്നു. ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞി ഏകദേശം 2022ഓടെ 96-ാം വയസിൽ അന്തരിക്കുമെന്ന് ലെസ് പ്രൊഫെ​റ്റീസിൽ പരാമർശിക്കുന്നുണ്ടത്രെ. 2022 സെപ്റ്റംബർ 8ന് 96-ാം വയസിലാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ വർഷം മേയ് ആറിനായിരുന്നു ചാൾസിന്റെ കിരീടധാരണം.


സത്യം എന്ത് ?


1503ലാണ് നോസ്ട്രഡാമസിന്റെ ജനനം. ലെസ് പ്രൊഫെ​റ്റീസിൽ ' ക്വാട്രെയ്ൻ ' എന്ന നാലുവരി കവിതയുടെ രൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസിന്റെ ഈ കവിതകൾ അവ്യക്തമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ വരികളിൽ ഇല്ലാത്തതിനാൽ അവയെ പ്രവചനങ്ങളായി കാണാനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. നോസ്ട്രഡാമസിന്റെ കവിതകളിലെ യാദൃശ്ചികതയെ ലോകത്തെ സംഭവവികാസങ്ങളുമായി ബന്ധിപ്പിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നതായാണ് വിലയിരുത്തൽ.


ജോൺ എഫ്. കെന്നഡിയുടെ വധം, ഹി​റ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, കൊവിഡ് മഹാമാരി, യുക്രെയിൻ യുദ്ധം തുടങ്ങിയവ നോസ്ട്രഡാമസ് പ്രവചിച്ചെന്നാണ് കഥ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOSTRADAMUS PREDICTIONS, PREDICTIONS, KING, KING CHARLES, CHARLES III, UNITED KINGDOM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.