SignIn
Kerala Kaumudi Online
Saturday, 27 July 2024 2.03 PM IST

എപ്പോഴും ക്ഷീണവും ഉറക്കക്കുറവും ഉണ്ടോ? ഫ്രൂട്ട്‌സ് കടയിലെ ഈ കുഞ്ഞൻ പഴം കഴിച്ചു നോക്കൂ; നാല് ദിവസം കൊണ്ട് അത്ഭുതകരമായ മാറ്റം കാണാം

fruits

വെല്ലിംഗ്ടൺ: ദിവസവും ആപ്പിൾ കഴിച്ചാൽ രോഗങ്ങളെ അകറ്റി നിറുത്താമെന്ന് നാം കേട്ടിട്ടുണ്ട്. ആപ്പിൾ മാത്രമല്ല, കിവി പഴവും ഒരു ഡോക്ടർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയാണ് ഗവേഷകർ. കിവി പഴം കഴിക്കുന്നതിലൂടെ നാല് ദിവസത്തിനുള്ളിൽ ഒരാളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നതായാണ് കണ്ടെത്തൽ.

പച്ച നിറത്തിലെ മൃദുവായ കിവി പഴം വി​റ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇത് മനുഷ്യ ശരീരത്തിന് നിരവധി ഗുണങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായ ഒന്നാണ്. എന്നാൽ, വിറ്റാമിൻ സി സപ്ലിമെന്റുകളേക്കാൾ വേഗമേറിയതും ദീർഘകാലം നിലനിൽക്കുന്നതുമായ ഉത്തേജനം ഈ പഴം നമ്മുടെ മാനസികാരോഗ്യത്തിന് നൽകുന്നതായാണ് അടുത്തിടെ നടന്ന ഒരു പഠനത്തിലൂടെ ഗവേഷകർ തെളിയിച്ചിരിക്കുന്നത്.

ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘം, വി​റ്റാമിൻ സി കുറവുള്ള 155 പേരിൽ എട്ടാഴ്ചത്തെ പഠനമാണ് നടത്തിയത്. പഠനത്തിന്റെ ഭാഗമായവർ ദിവസേന ഒരു വി​റ്റാമിൻ സി സപ്ലിമെന്റോ അല്ലെങ്കിൽ രണ്ട് കിവി പഴങ്ങളോ കഴിച്ചു. തുടർന്ന് ഇവരുടെ മാനസികാവസ്ഥ, ഉറക്കത്തിന്റെ ഗുണനിലവാരം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ സർവേയിലൂടെ വിലയിരുത്തി.

കിവി പഴങ്ങൾ നാല് ദിവസത്തിനുള്ളിൽ ഉന്മേഷവും മാനസികാവസ്ഥയും മെച്ചപ്പെടുത്തിയെന്നും ഏകദേശം 14 - 16 ദിവസങ്ങൾ എത്തിയപ്പോൾ ഈ ഫലങ്ങൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിലായിരുന്നെന്നും ബ്രിട്ടീഷ് ജേണൽ ഒഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. വി​റ്റാമിൻ സി സപ്ലിമെന്റുകളാകട്ടെ, 12ാം ദിവസം വരെ മാനസികാവസ്ഥയെ നേരിയ തോതിൽ മെച്ചപ്പെടുത്തുകയാണ് ചെയ്തത്.

 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.