കൊച്ചി: മമ്മൂട്ടി നായകനായ 'ഭ്രമയുഗം" സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റി എന്നാക്കാൻ അപേക്ഷ നൽകിയതായി നിർമ്മാതാവും സംവിധായകനും ഹൈക്കോടതിയെ അറിയിച്ചു. കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റി എന്നാണെന്നും ഇത്
തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ആരോപിച്ച് കോട്ടയം പഞ്ചമൺ ഇല്ലത്തെ പി.എം. ഗോപി ഹർജി നൽകിയിരുന്നു. ദുർമന്ത്രവാദവും മറ്റും ചിത്രീകരിച്ചിട്ടുള്ളതിനാൽ സൽപ്പേരിന് കളങ്കമുണ്ടാകും. സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സെൻസർ ബോർഡിന്റെ വിശദീകരണം തേടി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |