കൊച്ചി: ബ്രിട്ടീഷ് എയർവേയ്സ്, എമിറേറ്റ്സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികൾക്കെതിരെ കേന്ദ്ര നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഇന്ത്യൻ ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയതിന്റെ വിവരങ്ങളാണ് ഡയറക്ടർ ജനറൽ ഒഫ് ജി.എസ്.ടി ഇന്റലിജൻസ് തേടിയത്. സേവനങ്ങളുടെ ഇറക്കുമതിയിൽ നികുതി തട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് നോട്ടീസ് നൽകിയത്. ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, ഇത്തിഹാദ്, ഖത്തർ എയർലൈൻസ് തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |