SignIn
Kerala Kaumudi Online
Sunday, 01 September 2024 5.10 AM IST

നാശം വിതയ്ക്കുന്ന സർക്കാരുകൾ: കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
ss

പാലക്കാട്: ജനങ്ങൾക്ക് നാശം വിതയ്ക്കുന്ന സർക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ളതെന്നും ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഇവർ അണ്ണനും തമ്പിയുമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. രാജ്യം കത്തിയമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് കേന്ദ്രം ഭരിക്കുന്ന മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായിയും പെരുമാറുന്നത്. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാസപ്പടി കേസിൽ എസ്.എഫ്‌.ഐ.ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതിയുടെ വിധി പിണറായി വിജയന്റെ കുടുംബാധിപത്യ കൊള്ളയുടെ മണിവാതിൽ തുറക്കുന്നതാണ്. അന്വേഷണ കാലാവധി എട്ടുമാസമായി നൽകിയത് കേസ് അട്ടിമറിക്കാനാണോ എന്നുള്ള സംശയവും ബലപ്പെടുന്നുണ്ട്. കേരളത്തിന്റെ തീരവും അവിടെ അമൂല്യമായ കരിമണലും മുഖ്യമന്ത്രിയുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നതിന് കാലം നൽകുന്ന തിരിച്ചടിയാണിത്. സി.പി.എം ദേശീയ ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യൂറോയും ഉൾപ്പെടെ ഇതിൽ കൂട്ടുപ്രതികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLITICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.