SignIn
Kerala Kaumudi Online
Saturday, 27 July 2024 1.22 PM IST

വി.കെ.സിയിൽ നിന്നു പഠിക്കാനുണ്ട്: മുഖ്യമന്ത്രി

vkc
വി.കെ.സി മമ്മദ്‌കോയയുടെ ആത്മകഥ 'ഇനിയും നടക്കാം' സാഹിത്യകാരൻ ടി.പത്മനാഭന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: ദാരിദ്ര്യാവസ്ഥയിൽ നിന്നു വലിയ വ്യവസായി എന്ന നിലയിലേക്ക് വളർന്ന വി.കെ.സി.മമ്മദ് കോയയിൽ നിന്നു പലർക്കും പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ എം.എൽ.എ.യും വി.കെ.സി ഗ്രൂപ്പ് ചെയർമാനുമായ വി.കെ.സി.മമ്മദ് കോയയുടെ ആത്മകഥ 'ഇനിയും നടക്കാം" പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനമാണ് വി.കെ.സിയെ വളർച്ചയിലേക്ക് നയിച്ചതെന്ന് പുസ്തകത്തിലുണ്ട്. വ്യക്തിയെ രൂപപ്പെടുത്തിയതിന്റെ എല്ലാ വരച്ചുകാട്ടലുകളുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ ടി.പത്മനാഭൻ പുസ്തകം മുഖ്യമന്ത്രിയിൽ നിന്നു ഏറ്റുവാങ്ങി. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം,​ എം.എൽ.എമാരായ പി.വി.ചന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, മോഹനൻ, സി.പി.മുസഫർ അഹമ്മദ് എന്നിവർ പങ്കെടുത്തു. മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.