തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിലെ യുവജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന മുഖാമുഖം പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പരിപാടി.
നവകേരള സൃഷ്ടിയിൽ കാര്യക്ഷമമായ സംഭാവന നൽകുന്നവരാക്കി യുവജനങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം. രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ ചോദ്യങ്ങൾക്കും ആശയ, നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകും.
മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, ജി.ആർ.അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8.30ന് രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഫ്യൂഷനുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |