SignIn
Kerala Kaumudi Online
Saturday, 27 July 2024 6.25 AM IST

പൊറോട്ടയും ബീഫും പതിവായി കഴിക്കുന്നവരാണോ?​ നിങ്ങൾ സ്വന്തം ശവക്കുഴി തോണ്ടുകയാണ്,​ സംഭവിക്കുന്നത് എന്തെന്നറിയാമോ ?​

d

പൊറോട്ട വർഷങ്ങളായി മലയാളിയുടെ ദേശീയ ആഹാരമാണ്, കൂടെ ബീഫ് കൂടിയായാൽ അതൊരു മികച്ച കോംബിനേഷനാണെന്ന് കരുതാത്തവരായി ആരും തന്നെ കാണില്ല. യുവത്വം രാത്രി ഭക്ഷണമായി മിക്കപ്പോഴും പൊറോട്ടയും ബീഫും തിരഞ്ഞെടുക്കുന്നതിന് പിന്നിലും ഈ കോംബിനേഷന്റെ അന്യായ സ്വാദുമൂലമാണ്. എന്നാൽ ആരോഗ്യപരമായി ഈ കോംബിനേഷൻ അത്ര നന്നല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വയറുമായി ബന്ധപ്പെട്ട കാൻസറുകൾ കേരളത്തിൽ ഇപ്പോൾ വ്യാപകമാവുകയാണ്. കൂടുതലും ചെറുപ്പക്കാരായ യുവാക്കളിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി കണ്ടെത്തിയതോടെയാണ് കഴിക്കുന്ന ആഹാരത്തിനെ കുറിച്ചുള്ള പഠനം നടന്നത്. കുടലിലും പാൻക്രിയാസ് ഗ്രന്ഥിയിലുമുണ്ടാവുന്ന കാൻസറിന്റെ മുഖ്യകാരണം ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കുവാനും ചുവന്ന ഇറച്ചികഴിക്കുന്നത് കാരണമായിത്തീരും. കിഡ്നി സ്റ്റോൺ ഉണ്ടാവാനുള്ള സാദ്ധ്യത ബീഫ് അധികമായി കഴിക്കുന്നവരിലുണ്ട്.

പൊണ്ണത്തടി യുവത്വത്തിന് ശാപമായി തീരുന്ന കാഴ്ചയാണ് നമുക്ക് ചുറ്റിലും. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും, വ്യായാമരഹിത ജീവിതം കൂടിയാവുമ്പോൾ പൊണ്ണത്തടി തലപൊക്കിതുടങ്ങും. എന്നാൽ പൊണ്ണത്തടിയ്ക്ക് പിന്നാലെ ശരീരത്തിൽ കുടിയേറുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ബീഫ് കഴിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിയുന്നതിന് കാരണമായി തീരാറുണ്ട്. ഇത് കാലക്രമേണ ഹൃദ്രോഗത്തിന് കാരണമാവാം.

കൊളസ്‌ട്രോൾ, പ്രമേഹം പോലെ ഫാറ്റിലിവറും ഇന്ന് സർവ്വസാധാരണമായ അസുഖമായി മാറിയിരിക്കുകയാണ്. മദ്യപിക്കാത്തവരിൽ കരൾ രോഗങ്ങൾ വ്യാപകമാക്കുന്നതിൽ ബീഫുൾപ്പടെയുള്ള ചുവന്ന ഇറച്ചിക്ക് പങ്കുണ്ട്.ബീഫിനൊപ്പം പൊറോട്ടകൂടി കഴിക്കുന്നത് അപകട സാദ്ധ്യത ഇരട്ടിയാക്കുന്നു. നാരുകൾ തലോം കുറഞ്ഞ പൊറോട്ട ദഹിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇതു കൂടാതെ പൊറോട്ടയുണ്ടാക്കമ്പോൾ മൃദുത്വം ലഭിക്കുവാനായി ഉപയോഗിക്കുന്ന വനസ്പതിയും, എണ്ണയും ശരീരത്തിന് വരുത്തുന്ന വിപത്ത് വേറെ.

പൊറോട്ടയും ബീഫും പ്രത്യേകിച്ച് രാത്രിഭക്ഷണമായി ഉപയോഗിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കുക. നാളെ നിങ്ങളെ ഒരു മഹാരോഗിയാക്കിമാറ്റുവാൻ ഈ രണ്ടു ഭക്ഷണത്തിനുമാവും എന്ന് മനസിലാക്കി ഭക്ഷണം ഓർഡർ ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.