SignIn
Kerala Kaumudi Online
Saturday, 27 July 2024 1.06 PM IST

അടുക്കളയുടെ സ്ളാബിനടിയിൽ ഈ കാര്യങ്ങൾ സൂക്ഷിക്കാറുണ്ടോ? ഫ്രിഡ്‌ജ് ഇവിടെ വയ്ക്കല്ലേ, ദാരിദ്ര്യവും ദോഷവും ഒഴിയില്ല

kitchen-vastu

ഇന്നത്തെ കാലത്ത് ഫ്രിഡ്‌ജ് ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ജോലിക്ക് പോകുന്നവർക്ക് ഫ്രിഡ്‌ജ് ഇല്ലാതെ മിക്കവർക്കും ചിന്തിക്കാൻ പോലുമാവില്ല. എന്നാൽ ഈ ഒരു ഉപകരണം കാരണം വീട്ടിൽ ദോഷങ്ങളും ദാരിദ്ര്യവും ഒഴിയുന്നില്ലെങ്കിലോ? വീട്ടിലെ എല്ലാ സാധനങ്ങൾക്കും വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്ന സ്ഥാനമുണ്ട്. വീട്ടിൽ ഫ്രിഡ്‌ജ് സ്ഥാപിക്കുന്നതിനും ഇത്തരത്തിൽ കൃത്യമായ ഒരു സ്ഥാനം പറയുന്നുണ്ട്.

കിഴക്കോട്ട് ദർശനമായ വീടിന് അടുക്കളയുടെ ഉത്തമസ്ഥാനം വടക്ക്- കിഴക്ക് ദിക്ക് അഥവാ ഈശാനുകോൺ ആണ്. പടിഞ്ഞാറ് ദർശനമായ വീടിന് തെക്ക്- കിഴക്ക് ദിക്ക് അഥവാ അഗ്നികോണും, വടക്ക് ദർശനമായി വരുന്ന വീടിന് വടക്ക്- പടിഞ്ഞാറ് കോൺ അഥവാ വായുകോണും തെക്ക് ദർശനമായി വരുന്ന വീടിന് തെക്ക്-കിഴക്കേ ദിക്കിലും അടുക്കള വരുന്നതാണ് ഏറ്റവും ഉത്തമം.

അടുക്കള ഉപകരണങ്ങളുടെ വാസ്‌തുശാസ്‌ത്ര പ്രകാരമുള്ള സ്ഥാനങ്ങൾ:

  • അരകല്ല്, മിക്‌‌സി എന്നിവ ഉപയോഗിക്കുമ്പോൾ തെക്കോട്ടുനിന്ന് അരയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • കിഴക്കോട്ട് നിന്ന് അരിയിടുന്ന രീതിയിൽ അല്ലെങ്കിൽ പടിഞ്ഞാറുനിന്ന് അരിയിടുന്ന രീതിയിലായിരിക്കണം അടുപ്പ് സ്ഥാപിക്കേണ്ടത്.
  • ഫ്രിഡ്‌ജ് വയ്ക്കാൻ ഏറ്റവും ഉത്തമം അടുക്കളയുടെ കന്നിമൂലയായ പടിഞ്ഞാറ്-തെക്ക് ആണ്. ഈ സ്ഥാനം അല്ലെങ്കിൽ പടിഞ്ഞാറ്-വടക്ക്, വടക്ക്-കിഴക്ക് ദിക്ക് എന്നിവയും ഉത്തമമാണ്.
  • പാചകം ചെയ്യുന്ന സ്ളാബിന് അടിയിലായി ധാന്യങ്ങൾ, വൃത്തിയാക്കാനുള്ള വസ്തുക്കൾ, ചൂല് എന്നിവ സൂക്ഷിക്കാൻ പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KITCHEN, VASTU, KITCHEN SLAB
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.