SignIn
Kerala Kaumudi Online
Friday, 10 May 2024 12.03 AM IST

ഭ്രമലു ബോയിസ്

പ്രേമലു 50 കോടി ക്ളബിൽ, ചാത്തൻ ഉടൻ കയറും,

കളക്ഷൻ വാരി മഞ്ഞുമ്മലെ പിള്ളേര്

ss

പുതുവർഷത്തിൽ സൂപ്പർ വിജയവുമായി മലയാളം. 50 കോടി ക്ളബിൽ കയറി പ്രേമലു. മമ്മൂട്ടി ചിത്രം ഭ്രമയുഗം 50 കോടി ക്ളബിലേക്ക് കയറാൻ നിൽക്കുന്നു. മഞ്ഞുമ്മൽ ബോയ്സ് വിജയ യാത്രയിൽ. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും കുതിക്കുന്നു. ഫെബ്രുവരിയിൽ മാത്രം മലയാളത്തിന് ലഭിച്ചതാണ് ഇൗ തിളക്കം. ജനുവരിയിൽ എത്തിയ അബ്രഹാം ഓസ്‌ലർ ഹിറ്റടിക്കുകയും ചെയ്തു. പുതുവർഷത്തിലെ ആദ്യ 50 കോടിയാണ് പ്രേമലു. റിലീസ് ചെയ്ത് 13-ം ദിവസത്തിലാണ് ചിത്രം 50 കോടി നേടിയത്. രോമാഞ്ചത്തിനുശേഷം മലയാളത്തിലുണ്ടായ അപ്രതീക്ഷിത ഹിറ്റാണ് പ്രേമലു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രോമാഞ്ചം റിലീസ് ചെയ്തത്. 12.5 കോടി ബഡ്ജറ്റ് വന്ന പ്രേമലു ഇതിനോടകം മുടക്കുമുതൽ തിരിച്ചുപിടിച്ചുകഴിഞ്ഞു. ഹൈദരാബാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ നസ്ളിൻ, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ.മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്. പ്രതിനായക വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്നു. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ. ടൊവിനോ തോമസ് നായകനായി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും മികച്ച വിജയമാണ് നേടുന്നത്. പൊലീസ് ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം പൂർണമായും ടൊവിനോ എന്ന നായകനെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ജാൻ എ. മന്നിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ബോക്സ് ഓഫീസ് കളക്ഷനിൽ അത്ഭുതം കാട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സൗബിൻ ഷഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്മാൻ തുടങ്ങിയ താരങ്ങളാണ് മഞ്ഞുമ്മലെ നയിക്കുന്നത്.

ജയറാം നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ സമ്മാനിച്ച വിജയമാണ് ജനുവരിയുടെ സംഭാവന. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. യുവതാരങ്ങളുടെ ചിത്രങ്ങളാണ് വിഷു റിലീസിന് എത്തുക. ആവേശം, വർഷങ്ങൾക്കുശേഷം, ജയ് ഗണേഷ് എന്നിവയാണ് ചിത്രങ്ങൾ. മാർച്ച് 28 ന് മോഹൻലാൽ ചിത്രം ബറോസും പൃഥ്വിരാജിന്റെ ആടുജീവിതവും എത്തും. മികച്ച വിജയം ആവർത്തിക്കുമെന്ന് ഉറപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.