കൊച്ചി: നിയമവകുപ്പിലെ സ്ഥാനക്കയറ്റത്തിലെ ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) തയ്യാറാക്കിയ പട്ടികയിലെ തുടർനടപടി ഹൈക്കോടതി തടഞ്ഞു. ഡി.പി.സി ചേർന്ന് സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഇനിയൊരു ഉത്തരവുവരെ തുടർനടപടി പാടില്ലെന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.പട്ടിക ഹാജരാക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സീനിയോരിറ്റി തർക്കത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് വി.ആർ. അജിതകുമാർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. 2017ലാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |