SignIn
Kerala Kaumudi Online
Saturday, 27 July 2024 12.56 PM IST

കാനത്തിന്റെ എതിർപക്ഷത്തുള്ള നേതാവ്, എന്നിട്ടും എന്തുകൊണ്ട് തൃശൂരിൽ വിഎസ് സുനിൽകുമാർ; അതിനൊരു കാരണമുണ്ട്

vs-sunilkumar-

തൃശൂർ: തിയതി കുറിച്ചില്ലെങ്കിലും ലോക്‌സഭയിലേക്കുള്ള അങ്കത്തട്ടിലെ ആളുകളുടെ ചിത്രം ഏതാണ്ട് തെളിഞ്ഞതോടെ കലുങ്കിലും ഇലക്ട്രിക് പോസ്റ്റിലുമെല്ലാം പാർട്ടി ചിഹ്നങ്ങൾ നിറയുന്നു. മതിലു പിടിക്കാനും വെള്ളയടിക്കാനും പ്രവർത്തകർ മത്സരിച്ചുതുടങ്ങി. മൂന്ന് മുന്നണികളുടെയും ചിഹ്നങ്ങളായ കൈ, അരിവാൾ ചുറ്റിക, അരിവാൾ ധാന്യക്കതിർ, താമര എന്നിവയെല്ലാം നിറഞ്ഞുതുടങ്ങി.

സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ ബോർഡ് സ്ഥാപിക്കാനുള്ള ബുക്കിംഗ് വരെ തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് പ്രവർത്തനം. ആരാദ്യം പരസ്യമായി ഇറങ്ങുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഇപ്പോഴുമുണ്ട്.

സാമൂഹിക മാദ്ധ്യമങ്ങളിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയെന്ന നിലയിൽ വി.എസ്.സുനിൽ കുമാറിനായി പ്രചരണം തുടങ്ങിക്കഴിഞ്ഞു. സ്നേഹസന്ദേശ യാത്രയുമായി കോൺഗ്രസ് സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ പ്രചരണത്തിന് തുടക്കമിട്ടു. പ്രതാപൻ തുടക്കത്തിൽ മത്സരത്തിൽ നിന്ന് പിൻവലിഞ്ഞാലോ എന്ന ആലോചനയായിരുന്നെങ്കിലും പിന്നീട് സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ശിരസാ വഹിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചർച്ച ഉയർന്നപ്പോഴേ എൻ.ഡി.എയുടേതായി പുറത്തുവന്ന പേര് സുരേഷ് ഗോപിയുടേതായിരുന്നു. കഴിഞ്ഞവർഷം അമിത് ഷാ തൃശൂരിൽ വന്നപ്പോഴേ ഒറ്റപ്പേരായി സുരേഷ് ഗോപി ഉയർന്നുവന്നു. പ്രധാനമന്ത്രിയുടെ തൃശൂരിലെ പൊതുപരിപാടിയിലെ സാന്നിദ്ധ്യവും ലൂർദ്ദ് മാതാവിന് കിരീടം സമ്മാനിച്ചതും ഗുരുവായൂരിലെ മകളുടെ വിവാഹവുമെല്ലാമായി പ്രചരണം മൂർദ്ധന്യത്തിലായി. പക്ഷേ നിലവിൽ പ്രചരണം മന്ദഗതിയിലാണ്.

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിർപക്ഷത്തുള്ളയാൾ എന്ന പേരിൽ വി.എസ്.സുനിൽകുമാറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുമെന്ന് മുറുമുറുപ്പുണ്ടായിരുന്നു. പിന്നീട് എതിർവശത്ത് പ്രബല സ്ഥാനാർത്ഥികൾ നിരന്നതോടെ പട്ടികയിൽ ഇടംപിടിച്ചു. ആലത്തൂരിൽ എൽ.ഡി.എഫിനായി മന്ത്രി കെ.രാധാകൃഷ്ണനും കോൺഗ്രസിനായി സിറ്റിംഗ് എം.പി രമ്യ ഹരിദാസും മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകൾ.

ചാലക്കുടിയിൽ യഥാക്രമം പ്രൊഫ.സി.രവീന്ദ്രനാഥും ബെന്നി ബെഹ്‌നാനും മത്സരിക്കും. രണ്ടിടങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ എൻ.ഡി.എയിൽ രൂപമായിട്ടില്ല. ആലത്തൂരിൽ എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസാണ് മത്സരിക്കുക. മുമ്പെങ്ങുമില്ലാത്ത വിധം മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാണ്. ലോക്‌സഭാ കൺവെൻഷൻ ആരംഭിക്കാനുള്ള ഒരുക്കം പൂർത്തിയാണ്. ആരെല്ലാം സംഘാടക സമിതിയിലെന്ന കാര്യത്തിൽ വരെ ധാരണയായി. വാർഡ് തലങ്ങളിൽ തിരഞ്ഞെടുപ്പ് യോഗവും സജീവമാണ്.

സ്ഥാനാർത്ഥികൾ, മേന്മകൾ

വി.എസ്.സുനിൽ കുമാർ

മുഖവുര വേണ്ടാത്തയാൾ, ജില്ലക്കാരൻ, മുൻമന്ത്രിയെന്ന നിലയിലും ജനകീയൻ

സുരേഷ് ഗോപി

സിനിമാതാരമെന്ന നിലയിൽ ഏവർക്കും പരിചിതൻ, ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച ജനകീയത, എല്ലാവർക്കും മുമ്പേ പ്രവർത്തനങ്ങളുമായി ഗോദയിൽ

ടി.എൻ.പ്രതാപൻ

ജനകീയ മുഖം, ജില്ലക്കാരൻ, സിറ്റിംഗ് എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI, THRISSUR, KERALA, LOKSABHA POLL 2024
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.