പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പുതിയ വഴിതിരിവ്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തിൽ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവെെഎസ്പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടി യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചെന്നും പൊലീസ് പറഞ്ഞു.
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷമം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |