SignIn
Kerala Kaumudi Online
Saturday, 27 July 2024 7.57 AM IST

പൊങ്കാല നിവേദിച്ച് താരങ്ങൾ

suresh-gopi

തിരുവനന്തപുരം: കുറവൻകോണത്ത് വീടിനു മുന്നിൽ പൊങ്കാലയിട്ട നടി ആനിക്ക് ആദ്യമായി തന്റെ പപ്പയും മമ്മയും പൊങ്കാല കാണാനെത്തിയതിന്റെ സന്തോഷം. മുൻ വർഷങ്ങളിൽ ക്ഷേത്രത്തിനടുത്താണ് പൊങ്കാലയിട്ടിരുന്നത്. ഭർത്താവ് ഷാജി കൈലാസിന്റെ അമ്മയ്ക്ക് ക്ഷേത്രത്തിനടുത്ത് പൊങ്കാലയിടുന്നത് വളരെ ഉത്സാഹമായിരുന്നു. അമ്മയ്ക്ക് അസുഖമായ ശേഷമാണ് വീട്ടിൽ പൊങ്കാലയിടാൻ തുടങ്ങിയതെന്നും ആനി പറഞ്ഞു. നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ശാസ്തമംഗലത്തെ വീട്ടിലാണ് പൊങ്കാലയിട്ടത്. സുരേഷ് ഗോപിയും പൊങ്കാലയിൽ ഉടനീളം ഒപ്പമുണ്ടായിരുന്നു. മകളുടെ വിവാഹശേഷമുള്ള ആദ്യ പൊങ്കാലയെന്ന പ്രത്യേകത ഉണ്ടെന്ന് രാധിക പറഞ്ഞു. തിരഞ്ഞെടുപ്പുമായി പൊങ്കാലയ്ക്ക് ഒരുബന്ധവും ഇല്ലെന്നും പിറന്നാളും വിവാഹവാർഷികവും മറന്നാലും പൊങ്കാലയിൽ പങ്കെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാൽക്കുളങ്ങരയിലെ വീട്ടിൽ വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ പൊങ്കാലയിട്ടപ്പോൾ ഭർത്താവും മുൻ എം.എൽ.എയുമായ ശബരീനാഥും മകനും ഒപ്പമുണ്ടായിരുന്നു. വീട്ടിൽ പൊങ്കാലയിടാനാവുന്നത് സവിശേഷത ആണെന്ന് ദിവ്യ പറഞ്ഞു.

പതിവായെത്തുന്ന സിനിമാ-സീരിയൽ താരങ്ങളെല്ലാം ഇക്കുറിയും പൊങ്കാല ഇടാനെത്തി. തിരക്കുകൾ മാറ്റിവയ്ക്കുന്ന ദിവസമാണിതെന്ന് നടി ചിപ്പിയ്ക്കൊപ്പം ക്ഷേത്രത്തിനടുത്ത് പൊങ്കാല ഇടാനെത്തിയ നടി ജലജ പറഞ്ഞു. ആൽത്തറ ജംഗ്ഷനിലാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പൊങ്കാലയിട്ടത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും നടി റെബേക്കയുടെ ആദ്യ പൊങ്കാലയാണിത്. നടിമാരായ കൃഷ്ണപ്രഭ, അനുമോൾ, രാധ, മകൾ കാർത്തിക നായർ, താരാ കല്യാൺ, നിഷാ സാരംഗ്, അമൃത, വീണാ നായർ, രോഷ്ണ, സിന്ധു മനുവർമ്മ, സോന നായർ, കൊല്ലം മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് എന്നിവരും പൊങ്കാലയിട്ടു. നർത്തകി മേതിൽ ദേവിക, മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസ് എന്നിവർ ഹോട്ടൽ സൗത്ത് പാർക്കിനു മുന്നിൽ പൊങ്കാലയിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTUKAL PONKALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.