SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.55 PM IST

അമ്പലത്തി​ൽ ബഹളമുണ്ടാക്കി​യ വൃദ്ധയെ മകൻ അടി​ച്ചുകൊന്നു

ph

കായംകുളം : ക്ഷേത്രത്തി​ൽ ​ ബഹളം വച്ചതി​ന്റെ പേരി​ൽ മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരി​ച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മയാണ് (71) മരി​ച്ചത്. സംഭവത്തി​ൽ ശാന്തമ്മയുടെ ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് ശാന്തമ്മ വീടിനുള്ളിൽ മരിച്ച് കിടക്കുന്നതായി മകൻ പൊലീസിൽ അറി​യി​ച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് നടത്തി​യ ചോദ്യം ചെയ്യലിൽ ബ്രഹ്മദേവൻ കുറ്റം സമ്മതിച്ചു.

മദ്യപിക്കുന്ന ശീലമുള്ള ശാന്തമ്മ മദ്യപാനം നിറുത്തുന്നതിനുള്ള ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി സമീപമുള്ള ക്ഷേത്രത്തിലെത്തി​ ശാന്തമ്മ ബഹളം വച്ചിരുന്നു. ബ്രഹ്മദേവനെത്തി​​യാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇതേച്ചൊല്ലി ഇരുവരും തമ്മി​ൽ വാക്കുതർക്കം ഉണ്ടാകുകയും മകൻ മർദ്ദിക്കുകയുമായി​രുന്നു. ഭർത്താവ് മരിച്ചതിനു ശേഷം ബ്രഹ്മദേവനൊപ്പമായിരുന്നു ശാന്തമ്മ കഴിഞ്ഞിരുന്നത്.

ഹരി​,മായ,ജ്യോതി​ എന്നി​വരാണ് മറ്റ് മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.