SignIn
Kerala Kaumudi Online
Saturday, 27 July 2024 5.15 AM IST

വനിതാ കളക്‌ഷൻ ഏജന്റിനെ വെട്ടിക്കൊല്ലാൻ ശ്രമം

photo

# സഹോദരീ ഭർത്താവ് കസ്റ്റഡിയിൽ

ആലപ്പുഴ: കെ.എസ്.എഫ്.ഇ ഓഫീസിൽ കയറി വനിതാ കളക്‌ഷൻ ഏജന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരീഭർത്താവ് കസ്റ്റഡിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കാളുതറ വീട്ടിൽ രാഗേഷിന്റെ ഭാര്യ മായയ്ക്കാണ് (37) വെട്ടേറ്റത്. കഴുത്തിന് പിൻഭാഗത്ത് വെട്ടേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈചൂണ്ടി കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കെ.എസ്.എഫ്.ഇ കളർകോട് ശാഖയിലാണ് സംഭവം . കളക്ഷൻ പണം അടക്കാനെത്തിയ മായ,​ ജീവനക്കാരിയുമായി സംസാരിച്ച് നിൽക്കവേ എത്തിയ സുരേഷ് ബാബു പിന്നിൽ നിന്ന് വെട്ടുകയായിരുന്നു. ഇതിനിടെ കത്തി തെറിച്ചു പോയി. അതെടുക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരാണ് കീഴ്‌പ്പെടുത്തിയത് . മായയ്ക്ക് ഇടത് തോളിനും കഴുത്തിന്റെ പിൻ ഭാഗത്തുമായി നിരവധി തുന്നലുണ്ട്. വിഭ്രാന്തി കാട്ടിയ സുരേഷ് ബാബുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹബന്ധം വേർപെടുത്താൻ നിയനടപടികൾ സ്വീകരിച്ച അശ്വതി ഒരു വർഷമായി കുട്ടികളുമൊത്ത് കളർകോടുള്ള സ്വന്തം വീട്ടിലാണ് .ഇവരെ സഹായിക്കുന്നത് മായയാണ്. ഈ വിരോധത്തിലാണ് വകവരുത്താൻ ശ്രമിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കൂട്ടിക്കൊണ്ടു പോകാനും സുരേഷ് ബാബു ശ്രമിച്ചിരുന്നു. ഇന്നലെയും സ്‌കൂളിൽ ചെന്നെങ്കിലും അധികൃതർ വഴങ്ങിയില്ല. മറ്റൊരു കേസിൽ ജയിലിലായിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുമ്പാണ് മോചിതനായതെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.